20 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ഥിപന്‍ ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്റെ സംഗീതം
നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാനും നടനും സംവിധായകനുമായ പാര്‍ഥിപനും ഒരുമിയ്ക്കുന്നു. ഇരവിന്‍ നിഴല്‍ എന്നാണ് ചിത്രത്തിന്റെ പേര്. പാര്‍ഥിപനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.
2001 ല്‍ പാര്‍ഥിപന്‍ സംവിധാനം നിര്‍വഹിച്ച യേലേലോ എന്ന ചിത്രത്തിനു വേണ്ടി എ ആര്‍ റഹ്‌മാന്‍ പാട്ടൊരുക്കിയിരുന്നു. എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിയ്ക്കുന്നത്. ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പാര്‍ഥിപന്‍ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം ഏറെ പ്രത്യേകതകളുള്ള ഒരു പരീക്ഷണ ചിത്രംകൂടിയാണ് ഇരവിന്‍ നിഴല്‍. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരിച്ചിരിയ്ക്കുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രമാണ് പാര്‍ഥിപന്റെ സംവിധാന മികവില്‍ അവസാനമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പാര്‍ഥിപന്‍ ആണ്.
Story highlights: A.R. Rahman teams up with R. Parthiban after 20 years