72-കാരനായ വിരമിച്ച കണക്കുമാഷായി ബിജു മേനോന്‍; അഭിനയമികവില്‍ പാര്‍വതിയും ഷറഫുദ്ദീനും: ശ്രദ്ധ നേടി ഗാനം

March 30, 2021
Aarkkariyam Promo Video Song

പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. വിരമിച്ച കണക്കുമാഷായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ദൂരെ മാറി’ എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്ന ഒ എസ്. ഉണ്ണികൃഷ്ണന്‍ ആണ്. പ്രശാന്ത് പ്രഭാകര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജി. ശ്രീരാമും, വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ആലാപനം. സിനിമയുടെ ചിത്രീകരണ വേളയിലെ ചില കാഴചകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സാനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സാനു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആര്‍ക്കറിയാം എന്ന സിനിമയ്ക്കുണ്ട്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സംവിധായകന്‍ സാനു ജോണ്‍ വര്‍ഗ്ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: Aarkkariyam Promo Video Song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!