ശാകുന്തളത്തിൽ സാമന്തയുടെ നായകനായി ദേവ് മോഹൻ

March 9, 2021
samantha

‘സൂഫിയും സുജാതയും’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടനാണ് ദേവ് മോഹന്‍. താരം കേന്ദ്രകഥാപാത്രമാകുന്ന മറ്റ് ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സാമന്തക്കൊപ്പം ദേവ് മോഹൻ അഭിനയിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ശാകുന്തളം. പുരാണ കഥയെ അസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖരനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിൽ ദുഷ്യന്തനായാണ് താരം വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിയാണ് ദേവ്. ജയസൂര്യയെ നായകനാക്കി നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായി വേഷമിട്ടാണ് ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു സൂഫി. അദിതി റാവുവാണ് ചിത്രത്തില്‍ നായികയായെത്തിയത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് ‘സൂഫിയും സുജാതയും’. 

Read also: ലോകത്തിലെ ഏറ്റവും നീളമേറിയ ഷൂസുമായി അഡിഡാസ്- ട്രോളുകളുമായി സോഷ്യൽ ലോകം

താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് ‘പുള്ളി’. ചിത്രം സംവിധാനം ചെയ്യുന്നത് ജിജു അശോകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ദേവ് മോഹൻ ഒരുക്കുന്ന ചിത്രമാണ് ‘പുള്ളി’. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥനാണ് ചിത്രം നിർമിക്കുന്നത്.

Story Highlights:actor-devmohan-lead-role-with-samantha