ലോകത്തിലെ ഏറ്റവും നീളമേറിയ ഷൂസുമായി അഡിഡാസ്- ട്രോളുകളുമായി സോഷ്യൽ ലോകം

March 9, 2021

അന്താരാഷ്ട്ര ഷൂസ് നിർമ്മാതാക്കളായ അഡിഡാസ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഒരു ഷൂസിലൂടെ. ‘ബാഗെറ്റ് സ്‌നീക്കർ’ എന്നറിയപ്പെടുന്ന വിചിത്രമായ ഷൂസ് നിർമിച്ചതാണ് അഡിഡാസ് ചർച്ചയാകുന്നത്. എസ്റ്റോണിയൻ റാപ്പർ ടോമി ക്യാഷുമായി സഹകരിച്ച് അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത് ലോകത്തെ ഏറ്റവും നീളമുള്ള ഷൂസാണ്.

ടോമി ക്യാഷ് ഇൻസ്റ്റാഗ്രാംപേജിൽ ചിത്രം പങ്കുവെച്ചതോടെയാണ് ‘ലോകത്തിലെ ഏറ്റവും നീളമേറിയ ഷൂസ്’ ശ്രദ്ധനേടിയത്. നീളത്തിന് പുറമെ രണ്ടു ഷൂസിനും രണ്ടു നിറമാണ്. അതോടൊപ്പം ഈ പാദരക്ഷകൾക്ക് കുറഞ്ഞത് 40 ലേസ് ദ്വാരങ്ങളുണ്ട്. എന്തായാലും ഈ ഷൂസ് ഇന്റർനെറ്റിൽ വളരെ രസകരമായ ചർച്ചകൾക്ക് വഴിതെളിച്ചു. ട്രോളുകളുമായാണ് ആളുകൾ ലോകത്തിലെ ഏറ്റവും നീളമേറിയ ഷൂസിനെ വരവേറ്റത്.

Read More: പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഇനി ഇല്ല; ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ 16 സേവനങ്ങൾക്ക് ആധാർ നിർബന്ധം

ഒരു മീറ്റർ നീളമാണ് ഈ ഷൂസിനുള്ളത്. സാമൂഹിക അകലം പാലിക്കാൻ അനുയോജ്യമായ ഷൂസാണിത് എന്നാണ് അധികം പേരും കമന്റ് ചെയ്‌തത്. എന്തായാലും ഷൂസും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.

Story highlights- Adidas’s New One-Metre-Long Sneakers are a Big Step Towards Social Distancing