പ്രഭാസ് നായകനാകുന്ന ആദിപുരുഷില്‍ സീതയായെത്തുന്നത് ക്രിതി സനോണ്‍

March 12, 2021
Adipurush new update by Prabhas

അഭിനയമികവില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നതും. അതേസമയം ആദിപുരുഷില്‍ സീതയായി എത്തുന്നത് ക്രിതി സനോണാണ്. ചിത്രത്തില്‍ സെയ്ഫ് അലിഖാനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. 2022-ല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് സൂചന.

ഓം റൗട്ട് ആണ് ചിത്രമൊരുക്കുന്നത്. രാമായണ കഥയെ അസ്പദമാക്കി ഒരുക്കുന്ന ഇതിഹാസ സിനിമ കൂടിയാണ് ആദിപുരുഷ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും സിനിമയുടെ ചിത്രീകരണം. അതേസമയം ഈ ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ആദിപുരുഷ് പ്രേക്ഷകരിലേക്കെത്തും.

Read more: ബെവന്‍ പാടി, മേഘം പൂത്തുതുടങ്ങീ… സ്‌നേഹാലിംഗനങ്ങളുമായി ഓടിയെത്തി വിധികര്‍ത്താക്കളും

ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അടുത്തിടെ ആദുപുരുഷിന്റെ ഭാഗമാകാന്‍ സാധിച്ചതിലും പ്രഭാസിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സെയ്ഫ് അലിഖാന്‍ സന്തോഷം പങ്കുവെച്ചിരുന്നു.

Story highlights: Adipurush new update by Prabhas