പാന്റും ഷർട്ടുമണിഞ്ഞ് ഒരു ഫ്രീക്കൻ ആന; ശ്രദ്ധനേടി ‘എലി-പാന്റ്’

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്, പ്രത്യേകിച്ച് മൃഗങ്ങളുടെ രസകരമായ കാഴ്ചകൾ. ഇപ്പോഴിതാ, അത്തരമൊരു കൗതുകചിത്രമാണ് സോഷ്യൽ ലോകത്ത് ഹിറ്റാകുന്നത്. പ്രശസ്ത വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ആനയുടെ ചിത്രമാണ് കാഴ്ചക്കാരിൽ അമ്പരപ്പുളവാക്കുന്നത്. മനുഷ്യനെപ്പോലെ പാന്റും ഷർട്ടുമൊക്കെ ധരിച്ച് ഇന്ത്യയിലെ ഏതോ തെരുവിലൂടെ നടക്കുന്ന ആനയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.

‘ഇൻ‌ക്രെഡിബിൾ ഇന്ത്യ’ എന്ന ക്യാപ്ഷനൊപ്പമാണ് ആനന്ദ് മഹീന്ദ്ര ആനയുടെ ചിത്രം പങ്കുവെച്ചത്. വെളുത്ത ബാഗി പാന്റും, വയലറ്റ് ഷർട്ടുമൊക്കെ അണിഞ്ഞ് നിൽക്കുന്ന ആനയുടെ ചിത്രത്തിന് ‘എലി-പാന്റ്’ എന്ന വിശേഷണവും നൽകി. ട്വിറ്ററിൽ നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

Read More: രോഗത്തെയും പ്രായത്തേയും ഇടിച്ച് തോൽപ്പിച്ച് ഒരു മുത്തശ്ശി; പ്രചോദനമാണ് ഈ ജീവിതം

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഇങ്ങനെ ആനകളെ വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച് ഒരുക്കാറുണ്ട്. എന്തായാലും പാന്റും ഷർട്ടുമണിഞ്ഞ് തെരുവുകളിൽ ചെത്തി നടക്കുന്ന ഈ ഫ്രീക്കൻ ആനയാണ് സമൂഹമാധ്യമങ്ങളിലെ താരം.

Story highlights- An elephant has been seen in a pants-shirt