സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്ന് മുതല്‍

മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന് പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി ചിത്രസംയോജനം നിര്‍വഹിക്കുന്നു. ലക്ഷ്യ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.
’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഗൗരി ജി കിഷന് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു.
സണ്ണി വെയ്നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ‘അനുഗ്രഹീതന്‍ ആന്റണി’യില്‍. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, മണികണ്ഠന് ആചാരി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു, മുത്തുമണി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രമായെത്തുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
Story highlights: Anugraheethan Antony release date announced