ശരീരത്തില്‍ 7000-ത്തോളം തൂവലുകള്‍; കനത്ത മഞ്ഞുവീഴ്ചയിലും കുഞ്ഞുങ്ങള്‍ക്ക് കാവലേകുന്ന മാതൃസ്‌നേഹം: വിഡിയോ

March 19, 2021
Bald eagle keeps her egg in a snow storm

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു മാതൃസ്നേഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കനത്ത മഞ്ഞു വീഴ്ചയെ പോലും അവഗണിച്ച് മുട്ടകള്‍ക്ക് അടയിരിക്കുന്ന അമ്മപ്പരുന്തിന്റേതാണ് വിഡിയോ.

കാലിഫോര്‍ണിയയിലെ ബിഗ് ബെയര്‍ വാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജാക്കി എന്ന അമ്മപ്പരുന്തിനേയും ഷാഡോ കിങ് എന്ന പങ്കാളിയേയും വിഡിയോയില്‍ കാണാം. ഇരുവരും മാറമാറിയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

അതേസമയം മഞ്ഞിനെ ഒരുപരിധി വരെ ചെറുക്കാന്‍ കെല്‍പ്പുണ്ട് പരുന്തുകള്‍ക്ക്. മഞ്ഞുപ്രദേശങ്ങളില്‍ കണ്ടുവരാറുള്ള ബാള്‍ഡ് ഈഗിള്‍സ് എന്നാണ് വിളിയ്ക്കുന്നത്. ഇവരുടെ ശരീരത്തിലുള്ള കനത്ത തൂവലുകള്‍ മഞ്ഞില്‍ നിന്നും രക്ഷ പകരാന്‍ സഹായിക്കുന്നു. ഏകദേശം 7000- തൂവലുകളുണ്ട് ഇവയുടെ ശരീരത്തില്‍.

Story highlights: Bald eagle keeps her egg in a snow storm