ആകാംഷയും ഭീതിയും നിറച്ച് ചുഴൽ ടീസർ

നവാഗത സംവിധായകൻ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചുഴൽ. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ടീസർ. ഭീതിയും ആകാംഷയും നിറച്ച് ഒരുക്കിയിരിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, ആർ ജെ നിൽജ, എബിൻ മേരി, ശ്രീനാഥ്‌ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also:70-ാം വയസ്സിലും അമ്മയായി; ഇത് ലോകത്തിലെ ഏറ്റവും പ്രായമായ കടല്‍പക്ഷി

ഒരു ഹിൽ സ്റ്റേഷൻ റിസോർട്ട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം നക്ഷത്ര പിക്‌ചേഴ്‌സിന്റെ ബാനറിൽ നിഷ മഹേശ്വരൻ ആണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സാജിദ് നാസറാണ്. എഡിറ്റിങ് അമർ നാഥ് ആണ്. പശ്ചാത്തലസംഗീതം നിർവഹിക്കുന്നത് ഹിഷാം അബ്ദുൽ വാഹബാണ്.

Story Highlights: Biju Maani Chuzhal Official Teaser ‌