180 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി; ഗവേഷകരെ അമ്പരപ്പിച്ച ആ പക്ഷി ദാ ഇവിടെയുണ്ട്…

March 3, 2021
black browed babbler found in borneo 180 years after last sighting

പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ഇപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. അത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നാണ് ബ്ലാക്ക് ബ്രോഡ് ബാബ്ലർ. വർഷങ്ങൾക്ക് മുൻപ്..അതായത് ഏകദേശം 180 വർഷങ്ങൾക്ക് മുൻപാണ് ബ്ലാക്ക് ബ്രോഡ് ബാബ്ലർ പക്ഷികളെ ബോർണിയോയിലെ മഴക്കാടുകളിൽ ആദ്യമായി കണ്ടെത്തിയത്. ചാൾസ് ലൂസിയൻ ബോണപ്പാർട്ടെ കണ്ടെത്തിയ കൈപ്പത്തിയുടെ വലിപ്പം മാത്രമുള്ള ഈ പക്ഷികളെ അദ്ദേഹം ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയിരുന്നു. എന്നാൽ പിന്നീട് ഒരിക്കലും ഈ പക്ഷികളെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വംശനാശം സംഭവിച്ച പക്ഷികളുടെ കൂട്ടത്തിലേക്ക് ഇവയെ കൂടി ഉൾപ്പെടുത്തി.

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ഇതുവരെ കണ്ടിട്ടില്ലാത്ത തരം തവിട്ട്, ചാര നിറത്തിലുള്ള തൂവലുകളുള്ള പക്ഷികളെ ഇന്തോനേഷ്യൻ ബോർണിയോയിൽ വെച്ച് രണ്ടുപേർ കാണുകയുണ്ടായി. വിചിത്രമായ ഈ പക്ഷിയുടെ ചിത്രങ്ങൾ പകർത്തി, സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ ഈ പക്ഷികളെത്തേടി പക്ഷിനിരീക്ഷകരും എത്തി. ഇത് ബ്ലാക്ക് ബ്രോഡ് ബ്ലാബർ ഇനത്തിൽപ്പെട്ട പക്ഷികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന് പക്ഷിനിരീക്ഷകർ കണ്ടെത്തി.

Read also:ഒരുകപ്പ് ചായയ്ക്ക് 1000 രൂപ! ചായപ്രേമികൾക്കിടയിൽ ഹിറ്റാണ് ‘സിൽവർ നീഡിൽ വൈറ്റ് ടീ’

പക്ഷിനിരീക്ഷക ഗ്രൂപ്പുകൾ പിന്നീട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്തോനേഷ്യയിലെ തെക്കൻ കലിമന്തൻ പ്രവിശ്യകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇപ്പോഴും ഈ പക്ഷികൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ബേർഡിങ് ഏഷ്യ ജേണലിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Story Highlights: black browed babbler found in borneo 180 years after last sighting