പൊന്നും പണവും വേണ്ട പകരം പുസ്തകങ്ങൾ; സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിയ വധു
വിവാഹത്തിന് പൊന്നും പണവുമൊക്കെ സ്വീകരിക്കുന്നതും നല്കുന്നതുമൊക്കെ ഇന്നും നാം കാണാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് പൊന്നിനും പണത്തിനും പകരം പുസ്തകങ്ങൾ മഹറായി ആവശ്യപ്പെട്ട യുവതിയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. നൈല ഷമൽ എന്ന യുവതിയാണ് സ്വർണ്ണത്തിന് പകരമായി പുസ്തകങ്ങൾ ആവശ്യപ്പെട്ടത്.
മുസ്ലിം മതപ്രകാരം വധുവിന് വരനും വീട്ടുകാരും ചേർന്ന് നൽകുന്ന വിവാഹമൂല്യമാണ് മഹർ. പൊതുവെ മഹറായി പൊന്നും പണവുമൊക്കെയാണ് നൽകുന്നത്. എന്നാൽ സ്വർണ്ണത്തിന് പകരമായി പുസ്തകങ്ങൾ ആണ് നൈല മഹറായി ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നൈല മഹറായി വരന്റെ വീട്ടുകാരിൽ നിന്നും ആവശ്യപ്പെട്ടത്. നെയിൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. എഴുത്തുകാരി കൂടിയായ നൈലയുടെ ഈ ആവശ്യം ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടി. പലരും മികച്ച അഭിപ്രായങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ച ഈ വിഡിയോയ്ക്ക് നൽകുന്നതും.
പുസ്തകങ്ങൾ വായിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാണിക്കുന്നതിനൊപ്പം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ വ്യത്യസ്തമായ ഭാഷയിൽ പോരാടുക കൂടിയാണ് നൈല. സമൂഹത്തിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ പങ്കുവയ്ക്കുന്ന വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.
A bride Naila Shamal in Mardan KPK, Pakistan demanded books in Haq Mehr, worth 100k. The bride and the groom both are writers.
— Mona Farooq Ahmad (@MFChaudhryy) March 16, 2021
How much you love books? 😍 pic.twitter.com/zTQAVncYkF
Story Highlights:Bride asks for books worth one lakh