‘ജാഡയാണോ മോളൂസേ…’ ശ്രദ്ധനേടി സാജന് ബേക്കറയിലെ ‘സംശയരോഗി’ സീന്‍

കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ പുതിയ ചിത്രമാണ് സാജന് ബേക്കറി since 1962. കേമഡി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ അരങ്ങേറ്റംകുറിച്ച് പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം പ്രേക്ഷക പ്രീതി നേടിയ അജു വര്‍ഗീസാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അജുവിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ശ്രദ്ധ നേടുകയാണ് സാജന് ബേക്കറിയിലെ ചെറിയൊരു രംഗം. അജു വര്‍ഗീസ് ആണ് ഈ രംഗം സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. സംശയരോഗി എന്ന രസകരമായ ക്യാപ്ഷന്‍ വിഡിയോയ്ക്ക് അജു നല്കിയിരിയ്ക്കുന്നു.
Read more: ബെവന് പാടി, മേഘം പൂത്തുതുടങ്ങീ… സ്നേഹാലിംഗനങ്ങളുമായി ഓടിയെത്തി വിധികര്‍ത്താക്കളും
അരുണ്‍ ചന്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. സംവിധായകന് അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന് ആര് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിയ്ക്കുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്ന് ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Comedy Scene from Sajan Bakery