രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

March 19, 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും കൂടുതല്‍ രൂക്ഷമാകുന്നു. ആരോഗ്യമന്ത്രാലയം കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,000 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇത് ആദ്യമായാണ് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതും.

അതേസമയം കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ രാജ്യത്താകെ 1,15,14,331 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Read more: കഥകളും കവിതകളുമെല്ലാം തലതിരിച്ചെഴുതി റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ 154 പേര്‍ രാജ്യത്ത് കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 1,59,370 ആയി. മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം.

Story highlights: Covid 19 spreads again in India