കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുന്ന ആശുപത്രികള്‍

March 4, 2021
Covid vaccination for 18 plus category in Kerala

ഒരു വര്‍ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോവും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിയ്ക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുണ്ട്.

നിലവില്‍ സംസ്ഥാനത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള വിവിധ അസുഖബാധിതര്‍ക്കുമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഈ പ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ സംസ്ഥാനത്ത് ആരംഭിച്ചു.

കോ-വിന്‍ ആപ്പ് പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷനുവേണ്ടി ബുക്ക് ചെയ്യേണ്ടത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ ഉണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്‌സിന്റെ ഒരു ഡോസിന് നല്‍കേണ്ടത്.

വാക്‌സിന്‍ ലഭിയ്ക്കാന്‍ ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ ഫോട്ടോ പതിപ്പിച്ച മറ്റ് തിരിച്ചറിയല്‍ രേഖയോ കരുതണം. 45 വയസ്സിന് മുകളില്‍ പ്രായമുള്ള അസുഖബാധിതരാണ് വാക്‌സിനേഷനായി ചെല്ലുന്നതെങ്കില്‍ അംഗീകൃത മെഡിക്കല്‍ ഡോക്ടര്‍ നല്‍കുന്ന കോമോര്‍ബിഡിറ്റി (രോഗാവസ്ഥയെ സൂചിപ്പിയ്ക്കുന്ന) സര്‍ട്ടിഫിക്കേറ്റും തിരിച്ചറിയില്‍ രേഖയ്‌ക്കൊപ്പം കരുതണം.

സംസ്ഥാനത്ത് വാക്‌സിന്‍ ലഭ്യമാകുന്ന ആശുപത്രികള്‍ ഏതെല്ലാമാണെന്ന് അറിയാന്‍ ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1- പബ്ലിക് കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍
2- പ്രൈവറ്റ് കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍
3- സിജിഎച്ച്എസ് വാക്‌സിനേഷന്‍ സെന്ററുകള്‍

Story highlights: Covid Vaccine centers in Kerala