45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ കൊവിഡ് വാക്സിൻ നൽകും

March 23, 2021

കൊവിഡ് വാക്സിൻ വിതരണത്തിന്റെ അടുത്ത ഘട്ടമായി 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്. മാർച്ച് ഒന്നുമുതൽ അറുപതു വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും നാല്പത്തിയഞ്ചു വയസിനു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. മൂന്നാം ഘട്ടത്തിലാണ് നാൽപ്പത്തിയഞ്ചു വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത്.

വാക്‌സിനേഷനുവേണ്ടി റജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കൊ-വിൻ ആപ്പ് 2.0 ഡൗൺലോഡ് ചെയ്യണം. തുടർന്ന് സ്വയം റജിസ്റ്റർ ചെയ്യാം. വയസ്സ് തെളിയിക്കുന്ന രേഖയാണ് ആദ്യം വേണ്ടത്. രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ ആധാർ പോർട്ടൽ, ഓൺലൈൻ വോട്ടർ പട്ടിക എന്നിവയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമാണോ എന്ന് ആപ്പ് തന്നെ ഒത്തു നോക്കും.

Read More: ജയലളിതയുടെ ഭാവങ്ങൾ പകർന്നാടി കങ്കണ- ‘തലൈവി’ ട്രെയ്‌ലർ

വയസ്സ് തെളിയിക്കുന്ന രേഖ കൊവിൻ ആപ്പ് സ്വീകരിച്ചു കഴിഞ്ഞാൽ വാക്‌സിനേഷൻ സെന്ററുകളും ലൊക്കേഷനും എഴുതി കാണിക്കും. സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്‌സീൻ സ്വീകരിക്കാൻ സംവിധാനമുണ്ട്. ഏത് കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്.

Story highlights- Covid vaccine third zone