എന്നാലും ഇങ്ങനെയുണ്ടോ ഒരു ഉറക്കം; സൈബര്‍ ഇടങ്ങളില്‍ വൈറലായ ‘കുട്ടി ആനയുറക്കം’

Elephant calf sleeping video goes viral

ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും കുറവില്ല. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള ആനക്കാഴ്ചകള്‍ ഇക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. രസകരങ്ങളായ പല ആനവികൃതികളും അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നതും ഒരു ആനക്കാഴ്ചയാണ്. അതും ഒരു കുട്ടിയാനയുടെ ഉറക്കം. ഒരു ആനക്കുട്ടിയുടെ ഉറക്കത്തില്‍ നിന്നുമാണ് വിഡിയോ ആരംഭിയ്ക്കുന്നത്. എന്നാല്‍ ഏറെ നേരമായിട്ടും ആനക്കുട്ടി ഉണരാതായപ്പോള്‍ അമ്മയാന അരികിലെത്തി. തുമ്പിക്കൈകൊണ്ട് ആനക്കുട്ടിയെ ഉണര്‍ത്താനും ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ കുട്ടിയാനയാകട്ടെ അതേ ഉറക്കം തന്നെ.

Read more: വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യങ്ങള്‍ പോലും കൃത്യമായി ഓര്‍ത്തെടുക്കുന്ന കലണ്ടര്‍ മനുഷ്യന്‍

പരിഭ്രമിച്ച അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതും വിഡിയോയില്‍ കാണാം. മൃഗശാല ജീവനക്കാര്‍ ശക്തമായി തട്ടിവിളിച്ചപ്പോഴാണ് ആനക്കുട്ടി ഉറക്കത്തില്‍ നിന്നും ഉണരുന്നത്. ഉടനേ അമ്മയാനയ്ക്ക് അരികില്‍ ഓടിയെത്തുന്നതും കാണാം. ഒരു മൃഗശാലയില്‍ നിന്നും നാളുകള്‍ക്ക് മുമ്പേ പകര്‍ത്തിയതാണ് ഈ വിഡിയോ. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ രാമേഷ് പാണ്ടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിഡിയോ വീണ്ടും വൈറലായത്.

Story highlights: Elephant calf sleeping video goes viral