തിളച്ചുമറിഞ്ഞ് ലാവ; അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഡ്രോണ്‍ കാഴ്ചകള്‍
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പല കാഴ്ചകളും നമ്മെ അതിശയിപ്പിയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും. പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപര്വതത്തിന്റേതാണ് ഈ ദൃശ്യങ്ങള്‍. അത് പകര്‍ത്തിയതാകട്ടെ ഡ്രോണ്‍ ക്യാമറയിലും.
അഗ്നിപര്‍വത സ്ഫോടനം എന്നത് അല്പം ഭയപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സ്ഫോടനത്തിന്റെ ക്ലോസ്അപ് ദൃശ്യങ്ങള്‍ സാധാരണ ലഭ്യമാകാറുമില്ല. എന്നാല്‍ നൂതന സാങ്കേതിക വിദ്യയുടെ വരവോടെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ദൃശ്യങ്ങളും വിരല്ത്തുമ്പിന് അരികിലെത്തി.
ഐസ്-ലന്‍ഡിലെ ഫാഗ്രഡല്ജാല് അഗ്നിപര്‍വതത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. സ്ഫാടനാന്തരം ലാവ തിളച്ചുമറിഞ്ഞ് പുറത്തേക്ക് ഒഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഈ അഗ്നിപര്‍വതത്തില്‍ സ്ഫോടനമുണ്ടായത്. ജോര്ജന് സ്റ്റെയ്ന്‍ബെക്ക് ആണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Story highlights: Erupting Volcano footage