ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

March 3, 2021
Frozen Bubbles In The Ice Of Lake Baikal

പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ മനുഷ്യനെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സുന്ദരമായ കാഴ്ചകൾക്കപ്പുറം നിരവധി രഹസ്യങ്ങളും പേറിയാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നിലകൊള്ളുന്നത്. അത്തരത്തിൽ നിരവധി വിസ്‌മയ കാഴ്ചകൾ ഒരുക്കിയ ഒരിടമാണ് സൈബീരിയയിലെ ബൈക്കൽ തടാകം. ലോകത്തിലെതന്നെ ഏറ്റവും ആഴമേറിയ തടാകങ്ങളിൽ ഒന്നാണ് ബൈക്കൽ തടാകം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തടാകം എന്ന് കരുതപ്പെടുന്നതും ബൈക്കൽ തടാകത്തെ തന്നെയാണ്. രണ്ടരക്കോടി വർഷമാണ് ബൈക്കൽ തടാകത്തിന്റെ പഴക്കമായി കരുതുന്നത്.

“സൈബീരിയയുടെ നീല കണ്ണ്” എന്നറിയപ്പെടുന്ന ഈ തടാകം ഒരുക്കുന്ന അത്ഭുതക്കാഴ്ചകളാണ് ബൈക്കൽ തടാകത്തെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. അതിശൈത്യകാലത്ത് ഈ തടാകത്തിലെ ജലകണികകൾ തണുത്തുറഞ്ഞ് വളരെ മനോഹരമായ കാഴ്ചകളാണ് സൃഷ്ടിക്കുന്നത്. തടാകത്തിൽ നിന്നും മുകളിലേക്ക് ഉയർന്നു വരുന്ന ജലകണികകൾ തണുത്തുറഞ്ഞ് ഗ്ലാസ് കുമിളകൾ പോലെ സുന്ദരമാകും. അതേസമയം തണുത്തുന്ന ജലകണികകൾ വെളുത്ത വലയങ്ങൾ പോലെയാണ് കാണപ്പെടുന്നത്.

Read also:വെള്ളമല്ല ചിതറിവീഴുന്നത് തണുത്തുറഞ്ഞ ഐസ്; മഴവില്ലിന്റെ ശോഭയും: നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വേറിട്ട ഭാവം: വീഡിയോ

തടാകം തണുത്തുറഞ്ഞ് കട്ടിയാകുമ്പോൾ അതിന് മുകളിലൂടെ ആളുകൾ സഞ്ചരിക്കുന്നതും നടപ്പാതകൾ ഒരുക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ അതിനും പുറമെ ഇവിടെ സ്കേറ്റിംഗ്, സ്‌കീയിങ്, മാരത്തോൺ തുടങ്ങിയ ഗെയിമുകളും സംഘടിപ്പിക്കാറുണ്ട്. പരിചയസമ്പന്നരായ ആ പ്രദേശത്തെ ഗൈഡുകൾക്കൊപ്പമാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഇനിയും നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ബൈക്കൽ തടാകം. 330 പുഴകളിൽ നിന്നുമാണ് ഈ തടാകത്തിലേക്ക് വെള്ളം എത്തിച്ചേരുന്നത്. ഈ തടാകത്തിൽ 27 ദ്വീപുകളും ഉണ്ട്. ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20 ശതമാനവും 1642 മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.

Story Highlights: Frozen Bubbles In The Ice Of Lake Baikal