അതിഗംഭീര നൃത്തച്ചുവടുകളുമായി ഗ്രേസ് ആന്റണി; ‘കുമ്പളങ്ങിയിലെ സിമി’ ഡാവന്‍സിലും വേറെ ലെവല്‍: വിഡിയോ

March 19, 2021
Grace Antony dancing amazingly

ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’… ഈ ഒരൊറ്റ ഡയലോഗ് മതി ഗ്രേസ് ആന്റണിയെ മലയാളികള്‍ക്ക് ഓര്‍മിക്കുവാന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമി എന്ന കഥാപാത്രം അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിലെ സിമി മോളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. ഇടയ്ക്കിടെ അതിഗംഭീരമായ നൃത്തവിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുമുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അതിഗംഭീര പ്രകടനംതന്നെയാണ് താരം കാഴ്ചവയ്ക്കുന്നതും. ശ്രദ്ധ നേടുന്നതും ഗ്രേസ് ആന്റണിയുടെ മനോഹരമായ ഒരു നൃത്തവിഡിയോയാണ്.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ഗ്രേസ് ആന്റണി എത്തിയതെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. മധു സി നാരായണ്‍ സംവിധാനം നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് ഗ്രേസ് ആന്റണി എത്തിയത്. താരത്തെ പ്രേക്ഷക മനസ്സുകളില്‍ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി എന്നിവയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രങ്ങള്‍.

Story highlights: Grace Antony dancing amazingly