അജിത്തിനോടും വിക്രത്തിനോടും കുശലം പറഞ്ഞ് ഗിന്നസ് പക്രു; ചേർത്തുനിർത്തി പ്രഭു- ഹൃദ്യമായ വീഡിയോ

March 18, 2021

മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ്‌ ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തമിഴ് സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം ഏറ്റുവാങ്ങാൻ പോയപ്പോഴുള്ള ഹൃദ്യമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് പക്രു.

ഒരു അവാർഡ് ദാന ചടങ്ങിനിടെ അജിത്തിനോടും വിക്രത്തിനോടും കുശലം പറയുന്ന വീഡിയോയാണ് പക്രു പങ്കുവെച്ചിരിക്കുന്നത്. വളരെ കൗതുകത്തോടെയും സ്നേഹത്തോടെയും പക്രുവിനോട് ഇരുവരും വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ പ്രമുഖ നടൻ പ്രഭു പക്രുവിനെ ചേർത്ത് പിടിച്ചിരിക്കുകയാണ്. ആരാധകർ പക്രു പങ്കുവെച്ച വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

Read More: സൗബിൻ ഷാഹിറിന്റെ പോസ്റ്റിന് കമന്റുമായി നെറ്റ്ഫ്ലിക്സ്; ‘എടാ, നീ മലയാളിയായിരുന്നോ’ എന്ന് ആരാധകർ

 മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.

Story highlights- Guinness pakru with vikram and ajith