നല്ല ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ധാന്യങ്ങളും

March 12, 2021
Health benefits of pulses

ഒരു മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നിത്യേന കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ എത്ര തിരക്കാണെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതി ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നതോടൊപ്പം തന്നെ ധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് സഹായകമാകുന്നു. നിരവധിയായ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് ധാന്യങ്ങളില്‍. രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ധാന്യങ്ങള്‍ സഹായിക്കുന്നു.

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കാര്‍ബണ്‍ എന്നിവയെല്ലാം ധാന്യങ്ങളില്‍ അടങ്ങിയിരിയ്ക്കുന്നു. ഗോതമ്പ് പോലെയുള്ള ധാന്യങ്ങള്‍ ഉപയോഗിച്ച് വിവിധ വിഭവങ്ങള്‍ തയാറാക്കാവുന്നതാണ്. ഇവ ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം അമിത വണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

അതുപോലെ ചോളവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അനീമിയ ഉള്ളവര്‍ക്കും ഏറെ ഗുണകരമാണ് ചോളവും ചോളം കൊണ്ടുള്ള വിഭവങ്ങളും. ബാര്‍ളി പോലെയുള്ള ധാന്യങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. കുട്ടികള്‍ക്കും ബാര്‍ളി ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ നല്‍കുന്നതും അവരുടെ ആരോഗ്യസംരക്ഷണത്തിന് സഹായകരമാകുന്നു.

ധാന്യങ്ങളിലൊന്നായ റാഗിയില്‍ വിശപ്പിനെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് ധാരളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് റാഗി ഡയറ്റിന്റെ ഭാഗമാക്കാം നാരുകളും ധാരളമായി അടങ്ങിയിരിയ്ക്കുന്നതിനാല്‍ ദഹനം സുഗമമാക്കാനും റാഗി സഹായിക്കുന്നു.

Story highlights: Health benefits of pulses