ആരോഗ്യസംരക്ഷണം മുതൽ ചർമ്മസംരക്ഷണം വരെ; ശീലമാക്കാം പേരയ്ക്ക
വേര് മുതൽ ഇലവരെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് പേര. പേരയ്ക്കയിൽ വൈറ്റമിൻ സി,എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. അതുകൊണ്ടുതന്നെ ദിവസവും ഓരോ പേരയ്ക്ക കഴിക്കുന്നത് നിരവധി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. അതുപോലെ പല്ലുകളുടെ സംരക്ഷണത്തിനും പേരയില അത്യുത്തമമാണ്. പേരയില ഉയോഗിച്ച് പല്ലു തേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ്.
പേരയില ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുപുറമെ മൂക്കാത്ത പേരയ്ക്ക കഴിയ്ക്കുന്നത് പ്രമേഹരോഗത്തിന് വളരെ അത്യുത്തമമാണ്. പ്രമേഹം നിയന്ത്രിക്കാൻ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. പേരയ്ക്ക സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. ഗർഭിണികൾ സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും. തൈറോയിഡ് രോഗമുള്ളവരും സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.
Read also: കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…
മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും ഉത്തമമായ പരിഹാരമാണ് പേരയില. പേരയുടെ ഇളം ഇലകൾ മുറിച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് തേയ്ച്ചുപിടിപ്പിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക്ഒരുപരിധിവരെ പരിഹാരമാണ്.
Story Highlights:Important Benefits Of Guava