ഇന്ദു വി എസിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും വിജയസേതുപതി; 19 (1)(എ) ഒരുങ്ങുന്നു

Indhu Vs film 19 (1) a starring vijay sethupathi

ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ 19 (1)(എ)’ . നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്.

ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ജാനകിയമ്മയുടെ പാട്ടുമായെത്തി ആസ്വാദക ഹൃദയങ്ങൾ തൊട്ട് ദേവൂട്ടി; അതിമനോഹരം ഈ ആലാപന മികവ്

അതേസമയം മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള വിജയ് സേതുപതിയും ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് പ്രമേയത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കുന്നത്.

Story Highlights: Indhu Vs film 19 (1) a starring vijay sethupathi