ഫഹദും സൗബിനും ഒന്നിക്കുന്നു; ദുരൂഹത നിറച്ച് ‘ഇരുൾ’ ട്രെയ്‌ലർ

March 18, 2021
Irul movie Official Trailer

മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും സൗബിൻ സാഹിറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഇരുൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡാർക്ക് മോഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഏറെ ദുരൂഹതകൾ നിറച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീനാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരിച്ചത്. ക്യാമറ ജോമോൻ ടി ജോൺ, പ്രോജെക്ട് ഡിസൈനർ ബാദുഷ എന്നിവരുമാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ സൗബിനും ഫഹദിനും പുറമെ മുഖ്യ കഥാപാത്രമായി ദർശന രാജേന്ദ്രനും അഭിനയിക്കുന്നുണ്ട്. അതേസമയം ദർശനും ഫഹദ് ഫാസിലും ഒന്നിച്ച സി യൂ സൂൺ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

അതേസമയം ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. 25 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഈ സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തുറയുടെ നായകനായാണ് തുറയിലുള്ളവർ ഇയാളെ കാണുന്നത്. ‘ജാക്ക് ആൻഡ് ജിൽ’, ജൂതൻ, കള്ളൻ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളാണ് സൗബിന്റെതായി ഒരുങ്ങുന്നത്.

Story Highlights: Irul movie  Official Trailer