പ്രണയാര്‍ദ്ര സംഗീതത്തിന് ഭാര്യയ്‌ക്കൊപ്പം മനോഹരമായി ചുവടുവെച്ച് ക്രിക്കറ്റ്താരം ജസ്പ്രീത് ബുംറ

Jasprit Bumrah Dances With Wife Sanjana Ganesan

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളാകെ ആഘോഷമാക്കിയിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ വിവാഹവിശേഷങ്ങള്‍. ടെലിവിഷന്‍ താരം സഞ്ജനയെയാണ് ബുംറ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധിപ്പേര്‍ എത്തി. വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഉപ്പോഴിതാ നവവധു സഞ്ജനയ്‌ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ജസ്പ്രീത് ബുംറയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.

ഗോവയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ വിരുന്ന്. സത്കാരത്തിനിടെയാണ് താരദമ്പതികള്‍ ചേര്‍ന്ന് ചുവടുകള്‍ വെച്ചത്. പ്രണയാര്‍ദ്ര സംഗീതത്തിന് ചുവടുവയ്ക്കുന്ന താരദമ്പതികള്‍ക്കും നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളറിയിക്കുന്നു.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയനായ ബൗളറാണ് ജസ്പ്രീത് ബുംറ. താരത്തിന്റെ ബൗളിങ് ആക്ഷന്‍ പോലും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. മണിക്കൂറില്‍ 140-145 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്ത് എറിയുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാള്‍ക്കൂടിയാണ് ജസ്പ്രീത് ബുംറ.

Story highlights: Jasprit Bumrah Dances With Wife Sanjana Ganesan