പൊന്നുണ്ണിക്ക് ചോറൂണ്- മകന്റെ വീഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

ചുരുക്കം ഗാനങ്ങൾക്ക് മാത്രമേ ഈണം പകർന്നിട്ടുള്ളെങ്കിലും മലയാളികളുടെ ഇഷ്ടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവംശമായി..’ എന്ന ഗാനത്തിൽ ആരംഭിച്ച സംഗീത യാത്ര ‘അലരെ..’ എന്ന ഗാനത്തിൽ എത്തിനിൽക്കുന്നു. ടോപ് സിംഗർ സ്റ്റാർ നൈറ്റിൽ അതിഥിയായി എത്തിയപ്പോൾ കൈലാസ് മേനോൻ ഈ ഗാനം ആലപിച്ച് കയ്യടി നേടിയിരുന്നു. കൈലാസ് മേനോന്റെ പാട്ടു വിശേഷങ്ങൾക്കൊപ്പം കുറച്ച് നാളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മകനെ കുറിച്ചാണ്.

ആറുമാസം പ്രായമായ മകന്റെ കളി ചിരികളും വിശേഷങ്ങളുമെല്ലാം കൈലാസ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകന്റെ ചോറൂണിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് കൈലാസ് മേനോൻ. കളിയും ചിരിയുമായി ‘അമ്മ അന്നപൂർണ്ണയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധനേടി.

Read More: ‘ഡോണ്ട് റഷ്’ ചലഞ്ചിന് ചുവടുവെച്ച് കീർത്തി സുരേഷ്- വീഡിയോ

സമന്യു രുദ്ര എന്നാണ് കൈലാസ് മേനോന്റെയും അന്നപൂർണ്ണയുടെയും മകന്റെ പേര്. അണ്ണാ പൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്‌ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ഇനി ആസിഫ് അലി നായകനാകുന്ന ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ ‘വാശി’, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കുന്നത്.

Story highlights- kailas menon son samanyu’s annaprasanam video