പുറത്തിറങ്ങിയിട്ട് ഒന്നരവര്‍ഷം കടന്നു; സൈബര്‍ ഇടങ്ങളില്‍ ഹിറ്റാകുന്ന ‘ഉയ്യാരം പയ്യാരം’ പാട്ട്

March 31, 2021
Kakshi Amminippilla Video Song Uyyaram Payyaram

ചില പാട്ടുകള്‍ അങ്ങനെയാണ്, അവ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാറുണ്ട്. വര്‍ഷമെത്ര കടന്നുപോയാലും ചില പാട്ടുകള്‍ ആസ്വാദകരുടെ ഹൃദയങ്ങളില്‍ വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത് ഉയ്യാരം പയ്യാരം പാട്ടാണ്.

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ട്രെന്‍ഡിങ്ങാണ് ഈ പാട്ട്. എന്നാല്‍ ഒന്നര വര്‍ഷത്തിലേറെയായി ഈ പാട്ട് പ്രേക്ഷകരിലേക്കെത്തിയിട്ട്. നാളുകള്‍ കഴിഞ്ഞിട്ടും ഭംഗി ചോരാതെ പാട്ട് ആസ്വാദക ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പല രൂപത്തിലും ഭാവത്തിലും ഈ പാട്ട് സൈബര്‍ ഇടങ്ങളില്‍ നിറയുന്നുണ്ട്.

കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കോമഡി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം 2019-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട് നാളുകളായെങ്കിലും ഉയ്യാരം പയ്യാരം പാട്ടിന്റെ പകിട്ട് തെല്ലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

സിയ ഉല്‍ ഹക്കാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. സാമുവല്‍ എബി സംഗീതം പകര്‍ന്നിരിക്കുന്നു. ദിന്‍ജിത്ത് അയ്യത്താന്‍ ആണ് കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആസിഫ് അലി, ബോസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബ്ല, മാമുക്കോയ, അശ്വതി മനോഹരന്‍, സുധീഷ്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍.

Story highlights: Kakshi Amminippilla Video Song Uyyaram Payyaram