പ്രണയവും വിരഹവും പങ്കുവെച്ച് ‘ഖോ ഖോ’യിലെ ഗാനം- വീഡിയോ

March 20, 2021

സ്പോർട്സ് പ്രമേയത്തിൽ രജീഷ വിജയൻ നായികയാകുന്ന ചിത്രമാണ് ഖോ ഖോ. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിരഹവും പ്രണയവും ഇടകലർന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തിനുവേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവർ ശ്രദ്ധ നേടിയിരുന്നു. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.

Read More: ‘ഈ വീടിനൊരു കുഴപ്പമുണ്ട്’- ഭീതിയുണർത്തി ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ ട്രെയ്‌ലർ

അതേസമയം രജിഷ വിജയന്‍ കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയനെത്തിയത്. അരുണ്‍ പി ആര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായെത്തി.

Story highlights- kho kho movie song