ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല: വൈറല്‍ വിഡിയോ

Kid tried to feed leaves to giraffe in zoo

കൗതുകം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു കാഴ്ചയാണ്. ഒരു മൃഗശാലയില്‍ നിന്നുമുള്ളതാണ് ഈ കാഴ്ച.

ഒരു ചെറിയ കുട്ടി മൃഗശാലയിലെ ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുകയാണ്. കുട്ടിയുടെ കൈയില്‍ നിന്നും ജിറാഫ് ഇല വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഇലയില്‍ മുറുകെ പിടിച്ചു. ജിറാഫ് കഴുത്തുയര്‍ത്തിയപ്പോള്‍ കുട്ടിയും ശക്തമായി മുകളിലേക്ക് ഉയര്‍ന്നു. ഉടനെ മാതാപിതാക്കള്‍ കുട്ടിയുടെ കാലില്‍ പിടിച്ച് വലിച്ചാണ് സുരക്ഷിതമായി താഴെയിറക്കിയത്.

Read more: നീല വിരിച്ച പ്രകൃതി സ്നേഹികളുടെ സ്വർഗം; സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടത്തിന് പിന്നിൽ…

അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരമായ റെക്‌സ് ചാപ്മാന്‍ ആണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം കുട്ടികളുമായി മൃഗശാലയില്‍ എത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ വിഡിയോയിലെ സംഭവത്തില്‍ തന്നെ ഭാഗ്യംകൊണ്ടും മാതാപിതാക്കളുടെ സമയോചിതമായ ഇടപെടല്‍കൊണ്ടും മാത്രമാണ് കുട്ടി അപകടങ്ങളൊന്നും കൂടാതെ രക്ഷപ്പെട്ടത്.

എന്നാല്‍ എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല. അതുകൊണ്ടുതന്നെ മൃഗശാലയില്‍ എത്തുമ്പോള്‍ കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുക. പക്വതയില്ലാത്ത അവരുടെ ചെറിയ ചില പെരമാറ്റം പോലും അപകടങ്ങള്‍ക്ക് കാരണമായേക്കാം.

Read more: Kid tried to feed leaves to giraffe in zoo