‘ന്നാ താന്‍ കേസ് കൊട്’: കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു

കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായ പേര് കൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം.
‘ എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം, ല്ലേ ! രതീഷ് ബാലകൃഷ്ണന് പൊതുവാള്, സന്തോഷ്. T. കുരുവിള, ആഷിഖ് അബു, മധു നീലകണ്ഠന്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കര്‍…. പിന്നെ ഞാനും. ”ന്നാ, താന്‍ കേസ് കൊട്’. ഈ വര്‍ഷം തന്നെ കൊടുക്കും’ എന്ന രസകരമായ കുറുപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബന് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ചത്.
അതേസമയം മലയാളചലച്ചിത്രലോകത്തെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്. താരം വെള്ളിത്തിരയില്‍ വിസ്മയമാക്കുന്ന കഥാപാത്രങ്ങളും നിരവധിയാണ്. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന് ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്, അള്ള് രാമേന്ദ്രന്, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളിലൂടെ താരം മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story highlights: Kunchacko Boban’s new movie title poster