‘നായാട്ടി’നൊരുങ്ങി കുഞ്ചാക്കോ ബോബൻ; ഏപ്രിൽ 8 മുതൽ തിയേറ്ററുകളിലേക്ക്

March 29, 2021
nayattu

‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ. ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന അഭിനയിക്കുന്നുണ്ട്. ഏപ്രിൽ എട്ടിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലുംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also : അന്യഗ്രഹജീവിയായി ‘ഗഗനചാരി’യിൽ അനാർക്കലി മരക്കാർ; സയൻസ് ഫിക്ഷൻ ചിത്രം ഒരുങ്ങുന്നു

കോലഞ്ചേരി കൊടൈക്കനാല്‍, മൂന്നാര്‍, വട്ടവട, അടിമാലി, എറണാകുളം എന്നിവയാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Kunchakko Boban Martin Prakkatt Nayattu