കഥകളിയിൽ അരങ്ങേറ്റം കുറിച്ച് അമ്മ; കണ്ണിൽ കൗതുകം നിറച്ച് കാണികൾക്കൊപ്പം മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരമായി മഞ്ജു വാര്യർ സിനിമക്കും നൃത്തത്തിനും പുറമെ ഏറ്റവുമധികം വാചാലയാകാറുള്ളത് അമ്മ ഗിരിജ മാധവനെ കുറിച്ചാണ്. മകൾ കലാരംഗത്ത് ശോഭ പടർത്തുമ്പോൾ ആ തിളക്കത്തിന് പിന്നിൽ കലാകാരിയായ അമ്മയുമുണ്ട്. എഴുത്തിൽ വൈഭവം തെളിയിച്ച ഗിരിജ മാധവൻ ഇപ്പോഴിതാ, കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സ്വപ്നങ്ങൾക്ക് പ്രായം പരിധി നിശ്ചയിക്കാറില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗിരിജ മാധവന്റെ കഥകളി പഠനം.
പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചാണ് ഗിരിജ മാധവൻ അരങ്ങേറ്റം കുറിച്ചത്. അമ്മയുടെ ഒന്നരവർഷത്തെ പ്രയത്നത്തിന് സാക്ഷ്യം വഹിക്കാൻ മകൾ മഞ്ജു വാര്യരും കാണികൾക്കിടയിലുണ്ടായിരുന്നു. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്.
ഒന്നരവർഷമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയായിരുന്നു ഗിരിജ മാധവൻ. വര്ഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. ‘അമ്മ കണ്ട സ്വപ്നം മകളിലൂടെ സാക്ഷാത്കരിച്ചെങ്കിലും ഒടുവിൽ സ്വന്തമായി തന്നെ നേടിയെടുത്തിരിക്കുകയാണ് ഗിരിജ വാര്യർ.
Story highlights- manju warrier mother girija madhavan kadhakali performance