ലോകമലയാളികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കാൻ ‘മിടുമിടുക്കി’കൾ എത്തുന്നു; ഇന്ന് രാത്രി 9: 30 മുതൽ ഫ്‌ളവേഴ്സിൽ

midumidukki

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്‌ളവേഴ്സ്. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്‌ളവേഴ്സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. പ്രേക്ഷകുടെ ഹൃദയതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ് ഫ്‌ളവേഴ്സ് ടിവിയിലെ ഓരോ പരിപാടികളും. ആവിഷ്‌കാര ശൈലിയിലും പ്രമേയത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതിനാലാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഓരോ പരിപാടികളും മികച്ച ജനസ്വീകാര്യത നേടുന്നത്. പ്രിയപ്രേക്ഷകർക്ക് സംഗീതത്തിനും നൃത്തത്തിനുമപ്പുറം ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകളെ പരിചയപ്പെടുത്തുകയാണ് ഫ്‌ളവേഴ്സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടി ‘മിടുമിടുക്കി’യിലൂടെ.

പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ്‍ പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ മിടുമിടുക്കിയിലൂടെ. ഇന്ന് രാത്രി 9:30 മുതലാണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ മിടുമിടുക്കികൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

12 വയസിന് താഴെയുള്ള പെൺകുട്ടികളാണ് മിടുമിടുക്കിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി. തികച്ചും റിയലായ ഒരു റിയാലറ്റി ഷോയാണ് ഫ്‌ളവേഴ്‌സില്‍ ആരംഭിയ്ക്കുന്ന മിടുമിടുക്കി.

Read also: കൊറോണ ജീവിതം മാറ്റിമറിച്ചു; സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്ത്ത് താരം…

ലോകമലയാളികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്സ് ടിവി ഒരുക്കുന്ന പുതിയ പരിപാടിക്കായി കാത്തിരിക്കാം.

Story Highlights: Midumidukki reality show