തലവേദനയ്ക്ക് കാരണങ്ങൾ പലതുണ്ട്; നിസ്സാരമായി കാണരുത് ഈ രോഗാവസ്ഥയെ
ആളുകൾ സ്ഥിരമായി പറഞ്ഞുകേൾക്കുന്ന ഒരു രോഗാവസ്ഥയാണ് തലവേദന. ഒന്നും രണ്ടുമല്ല നിരവധിയാണ് തലവേദനയുടെ കാരണങ്ങൾ, ഇത് ചിലപ്പോൾ ഇരിപ്പും കിടപ്പും കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവും വരെ തലവേദനയ്ക്ക് കാരണമാകാം. മിക്കവരിലും തലവേദന കണ്ടുവരാറുണ്ടെങ്കിലും ഓരോരുത്തരിലും തലവേദനയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കും. പലപ്പോഴും പനി പോലുള്ള രോഗങ്ങളുടെ ലക്ഷണമായും തലവേദന അനുഭവപ്പെടാറുണ്ട്.
ജീവിതശൈലി, മാനസിക പ്രശ്നങ്ങൾ, ചുറ്റുപാട് തുടങ്ങിവയൊക്കെ തലവേദനയ്ക്ക് കാരണമാകാം. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നതും തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരം ഉപകരണങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം അതായത് ‘ഗാഡ്ജെറ്റ് ലൈറ്റ്’ വളരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് തലവേദനയ്ക്കും കാരണമാകും. ഇതിന് പുറമെ കിടപ്പും ഇരിപ്പുമൊക്കെ തെറ്റായ രീതിയിലാണെങ്കിൽ ഇതും തലവേദന വരുത്തിവയ്ക്കും. ഹോർമോൺ വ്യതിയാനവും തലവേദന അനുഭവപ്പെടാൻ കാരണമാകാറുണ്ട്.
കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയായ തോതിൽ അല്ലെങ്കിൽ നല്ല രീതിയിൽ തന്നെ തലവേദന അനുഭവപ്പെടും. വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോൾ നിർജലീകരണം ഉണ്ടാകും. വെള്ളം ശരീരത്തിൽ ഇല്ലാതാകുമ്പോൾ സ്വാഭാവികമായും അത് തലവേദനയിലേക്ക് നയിക്കും. അതിനാൽ വെള്ളം ധാരാളമായി കുടിയ്ക്കണം. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നതും തലവേദനയ്ക്ക് കാരണമാകും.
Read also:രണ്ടുലക്ഷത്തോളം ജനങ്ങൾ ഒന്നിച്ച് അപ്രത്യക്ഷമായ സ്ഥലം; നിഗൂഢത പേറി പൈതൃക നഗരമായ ടിയോടിയുവാകാൻ
ഇതിന് പുറമെ കഫക്കെട്ട് ഉള്ളവരിലും തലവേദന സ്ഥിരമായി കണ്ടുവരാറുണ്ട്. മൈഗ്രെയിൽ ഉള്ളവരിൽ ഇടയ്ക്കിടെ ശക്തമായ തലവേദന അനുഭവപ്പെടാറുണ്ട്. അതിനാൽ സ്ഥിരമായി തലവേദന ഉണ്ടാകുന്നവർ ഇതിന്റെ കൃത്യമായ കാരണം കണ്ടെത്തി വൈദ്യ സഹായം തേടണം.
Story Highlights: Most Common Reasons for headache