ഇത് മനുഷ്യന് ഒരിക്കലും ചെന്നെത്താൻ കഴിയാത്തയിടമോ..?, അതിശയമായി രത്നങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മഴക്കാടുകൾ

March 27, 2021
Mount Roraima – The Edge of the World

ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഇല്ലാത്ത യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. പലപ്പോഴും കൗതുകം നിറഞ്ഞ ഇടങ്ങൾ തേടി നാം യാത്രകളും ചെയ്യാറുണ്ട്. എന്നാൽ മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങൾ ഇന്നും ഭൂമിയിൽ ഉണ്ടെന്ന് കേൾക്കുമ്പോൾ അല്പം ആകാംഷയും ഭീതിയും തോന്നാറില്ലേ. കാരണം ഭൂമിക്കപ്പുറം ചന്ദ്രനിൽപോലും കാലുകുത്തിയ മനുഷ്യന് ചെന്നുകയറാൻ കഴിയാത്തയിടങ്ങൾ ഇപ്പോഴും ഭൂമിയിൽ ഉണ്ടെന്നോ..? തികച്ചും അവിശ്വസനീയം. എന്നാൽ ഇങ്ങനെയും ഒരിടമുണ്ടത്രേ. വെനിസ്വേലയിലെ റൊറെയ്‌മ മഴക്കാടുകൾ അത്തരത്തിലൊരിടമാണ് എന്നാണ് പറയപ്പെടുന്നത്. കുത്തനെ ഉയർന്നുനിൽക്കുന്ന പർവ്വതങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുകളിലേക്ക് കയറിചെല്ലാൻ കഴിയാത്ത വിധത്തിലാണ് ഈ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത്.

mount-roraima

ഒരിക്കലും കയറിച്ചെല്ലാൻ കഴിയാത്തതിനാൽ ദൈവങ്ങളുടെ വീട് എന്നാണ് ആ നാട്ടിലുള്ളവർ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾക്ക് 9000 അടിയിലേറെ ഉയരമുണ്ട്. അതേസമയം ഇവയെ പർവ്വതങ്ങൾ എന്ന് വിശേഷിപ്പിക്കുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ പർവ്വതങ്ങൾ അല്ല. ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ കൊണ്ടാണ് ഇവ ഇത്തരത്തിൽ ഉയർന്നുനിൽക്കുന്നത്. ഈ ഭാഗത്തെ ഗവേഷകർ ടേബിൾ ടോപ് ഭൂപ്രദേശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഒരു പ്രദേശമാണിത്.

Read also:പതിനെട്ടാം വയസിൽ വിവാഹം, ജീവിക്കാനായി പോരാട്ടം, ടാക്സി ഡ്രൈവറിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥയിലേക്ക്; പ്രചോദനമാണ് ഈ ജീവീതം

തുടർച്ചയായി മഴ ലഭിക്കുന്ന ഒരിടം കൂടിയാണ് വെനിസ്വേലയിലെ റൊറെയ്‌മ മഴക്കാടുകൾ. അതുകൊണ്ടുതന്നെ ഈ പ്രദേശത്തേക്കുള്ള റോഡുകൾ ചെളിയും ചതുപ്പും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ മഴക്കാടുകളിൽ ഒളിഞ്ഞിരിക്കുന്ന രത്നങ്ങളും വെള്ളച്ചാട്ടങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ പ്രദേശത്തെക്കുറിച്ച് പറയുന്നത് വെറും കഥകൾ മാത്രമാണെന്ന് പറയുന്നവരുമുണ്ട്. പുസ്തകങ്ങളിലും സിനിമകളിലും മാത്രമുള്ള ഒരിടമാണ് ഇതെന്നാണ് പലരും പറയുന്നത്. സർ ആർതർ കോനൻ ഡോയലിന്റെ സാഹസിക നോവലായ ‘ദ ലോസ്റ്റ് വേൾഡ്’ എന്ന പുസ്തകത്തിൽ മാത്രമാണ് ഈ ഇടത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത് അതിനാൽ ഇത് സങ്കല്പികമായ ഇരിടമാണെന്ന് പറയുന്നവരും നിരവധിയുണ്ട്.

Story Highlights: Mount Roraima- The Edge of the World