സൈക്കിളില്‍ വീടിന്റെ മുന്നിലെത്തുന്ന നല്ല ഫ്രഷ് ചൂട് ദോശ: വിഡിയോ
സൈബര്‍ ഇടങ്ങളിലും ഭക്ഷണപ്രിയര്‍ ഏറെയാണ്. വയറു നിറയ്ക്കില്ലെങ്കിലും മനസ്സു നിറയ്ക്കുന്ന നിരവധി ഫുഡ് വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇത്തരം വിഡിയോകള്‍ക്ക് ലഭിയ്ക്കാറുള്ളതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ നിറയുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ്.
വീട് വീടാന്തരം കയറിയിറങ്ങി ദോശ വില്‍ക്കുന്ന ഒരു യുവാവിന്റേതാണ് ഈ വിഡിയോ. ആവശ്യക്കാര്‍ക്ക് നല്ല ഫ്രഷ് ചൂട് ദോശ തയാറാക്കി നല്കുന്നു ഇദ്ദേഹം. മുംബൈയില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. ദോശ തയാറാക്കാന്‍ ആവശ്യമായ സാധാന സാമഗ്രഹികളുമായി ഒരു സൈക്കിളിലാണ് ഇദ്ദേഹത്തിന്റെ യാത്ര.
പിസ്സ ദോശയാണ് ഇദ്ദേഹം തയാറാക്കുന്ന മെയിന്‍ വിഭവം. ദോശ തയാറാക്കാന്‍ ആവശ്യമായ പച്ചക്കറികള്‍, മാവ്, ചീസ്, ചട്നി, സോസ്, തവ എന്നിവയെല്ലാം ഉണ്ട് സൈക്കിളില്‍. പിസ്സ ദോശയ്ക്ക് പുറമെ മറ്റ് പല വെറൈറ്റി ദോശകളും സൈക്കിളില്‍ സഞ്ചരിച്ച് തയാറാക്കി നല്‍കുന്നുണ്ട്. അറുപത് മുതല്‍ നൂറ് രൂപ വരെയാണ് വിവിധ ദോശകള്‍ക്ക് ഈടാക്കുന്ന തുക.
ആംചി മുംബൈ എന്ന യുട്യൂബ് ചാനലിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ഏകദേശം 25-ലധികം വര്‍ഷങ്ങളായി അദ്ദേഹം ഇത്തരത്തില്‍ ദോശക്കച്ചവടം തുടങ്ങിയിട്ട്.
Story highlights: Mumbai Man Selling Dosa on Cycle from 25 Years