അഭിനയത്തിന്റെ കാര്യത്തിൽ നവ്യ നായരെ വെല്ലാനാകില്ല; രമേഷ് പിഷാരടിയെ തോൽപ്പിച്ച് മത്സരാവേശത്തിൽ പ്രിയതാരം

ഇതുവരെ കണ്ടു വന്ന ഗെയിം ഷോകളിൽ നിന്ന് വ്യത്യസ്തമാണ് സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളും കോമഡി താരങ്ങളുമാണ് ഷോയിൽ എത്തുന്നത്. രസകരമായ ഗെയിം ഷോകളാണ് ഇവർക്ക് വേണ്ടി ഒരുക്കുന്നത്. ഷോയിലെ സ്ഥിരം താരങ്ങൾക്ക് പുറമെ അതിഥികളെയും സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിക്കാറുണ്ട്. പ്രേക്ഷകരിൽ ചിരിയും ആവേശവും ഉണർത്തി അടുത്തകാലത്ത് സ്റ്റാർ മാജിക്കിൽ എത്തിയ താരമാണ് നവ്യ നായർ.

വളരെ ആഘോഷപൂർവമാണ് നവ്യക്ക് സ്റ്റാർ മാജിക് വേദി സ്വീകരണമൊരുക്കിയത്. കൗണ്ടർ മേളവുമായി രമേഷ് പിഷാരടിയും വേദിയിലുണ്ടായിരുന്നതുകൊണ്ട് എപ്പിസോഡ് കൂടുതൽ രസകരമായി. നിരവധി ഗെയിമുകളിൽ ഭാഗമായും നൃത്തച്ചുവടുകളിലൂടെയും ചുറുചുറുക്കോടെ നവ്യ നായരും സ്റ്റാർ മാജിക് വേദിയുടെ ഭാഗമായി. അതേസമയം, ഗെയിമുകളിൽ ഏറ്റവുമധികം ശ്രദ്ധേയമായത് നവ്യയും രമേഷ് പിഷാരടിയും ചേർന്ന് കാഴ്ച്ചവെച്ച ദംഷെരാഡ്സ് ആണ്.

വ്യക്തികളെയും സിനിമകളുമെല്ലാം വളരെ വേഗത്തിലാണ് നവ്യ നായർ ഭാവ പ്രകടനങ്ങളിലൂടെ രമേഷ് പിഷാരടിക്ക് മനസിലാക്കി കൊടുത്തത്. സ്റ്റാർ മാജിക് ചരിത്രത്തിൽ ആദ്യമായാണ് ദംഷെരാഡ്സ് ഇത്തരം ഭംഗിയായും വേഗതയോടെയും കളിക്കുന്നതെന്ന് താരങ്ങളെല്ലാം പറയുന്നു. വളരെ രസകരവും, ലളിതവുമായ രീതിയിലാണ് നവ്യ നായർ ദംഷെരാഡ്സിന്റെ ഭാഗമായത്.

Read More: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു; നായികയായി ഐശ്വര്യ രാജേഷ്

അതേസമയം, ജനപ്രീതി വർധിക്കുന്നതിനൊപ്പം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെ വേദിയിലേക്ക് എത്തിക്കാനും സ്റ്റാർ മാജിക് ശ്രമിക്കുകയാണ്. ഏവരും കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദൻ അതിഥിയായി എത്തുന്ന എപ്പിസോഡിനായാണ്. ആദ്യമായാണ് ഉണ്ണി മുകുന്ദൻ ഇങ്ങനെയൊരു ഷോയിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശവും വാനോളമാണ്.

Story highlights- navya nair star magic episode