പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഇനി ഇല്ല; ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ 16 സേവനങ്ങൾക്ക് ആധാർ നിർബന്ധം
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ പതിനാറു സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി. ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കിയതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഒഴിവാകും. മാത്രമല്ല, ഷോറൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പർ ലഭിക്കും.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് പുറമെ ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക, ലൈസൻസിലെ വിലാസം മാറ്റുക തുടങ്ങിയ സേവനങ്ങൾക്കാണ് ആധാർ നിർബന്ധമാക്കിയത്. ഇതിനായി സോഫ്റ്റ്വെയറിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുന്നതിനായി നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നവർക്കും, ബോഡി നിർമിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷൻ നൽകുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകൻ നേരിട്ട് ഓഫീസിൽ എത്തുന്നത് ഒഴിവാക്കാനാണ് പുതിയ മാറ്റങ്ങൾ. അതേസമയം, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങളിൽ ടെസ്റ്റ് ഒഴികെ ബാക്കിയെല്ലാം നേരത്തെ തന്നെ ഓൺലൈനാക്കിയിരുന്നു.
Read More: ‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര
വില്ക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാര്‍ നിര്‍ബന്ധമാണ്. പഴയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ട. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും. അതുപോലെ വായ്പ പൂർണമായും അടച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഡിജിറ്റല്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുമായി ഓഫീസിലെത്തേണ്ട ആവശ്യം വരില്ല.
Story highlights- new motor vehicle rules