ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയൻ; ശ്രദ്ധനേടി മാലിക് ലുക്ക്

March 24, 2021
nimisha sajayan malik look

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്ന മാലിക് എന്ന ചിത്രം. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്ററാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. പോസ്റ്ററിലെ നിമിഷ സജയന്റെ ലുക്കാണ് സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ കാണാത്ത രൂപത്തിലാണ് ചിത്രത്തിൽ നിമിഷ എത്തുന്നത്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Read also; സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്ന് മുതല്‍

2021 മെയ് 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. വേള്‍ഡ് വൈഡായി തിയേറ്ററുകളിലായിരിയ്ക്കും ചിത്രത്തിന്റെ റിലീസ്.

Story Highlights; nimisha sajayan malik look