നടൻ പി സി സോമൻ അന്തരിച്ചു

March 26, 2021

മുതിർന്ന നാടകപ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമൻ. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടിയിരുന്നു.

Read More: കടുത്ത മമ്മൂട്ടി ആരാധകനായി തമിഴ് ചിത്രത്തിൽ സൂരി; മമ്മൂക്ക ദിനേശനാകാൻ മലയാളം പഠിച്ച് താരം

ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുhttp://flowersoriginals.com/2021/03/soori-to-play-a-malayali-in-mugen-raos-velan/ന്നു പി.സി സോമൻ. ഗായത്രി, കൊടിയേറ്റം, ഇരുപതാം നൂറ്റാണ്ട്, മുത്താരംകുന്ന് പി ഓ, മതിലുകൾ, ചാണക്യൻ, ധ്രുവം, വിധേയൻ, അഗ്നിദേവൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Story highlights- p c soman passes away