പൊലീസ് ബൈക്ക് റൈഡറെ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാനല്ല, ‘ആരും ഒരിക്കലും ചിന്തിക്കാത്ത കാര്യത്തിന് വേണ്ടി’: വിഡിയോ
കൗതുകം നിറയ്ക്കുന്ന പല വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിവേഗമാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുള്ളതും. ശ്രദ്ധ നേടുന്നതും അല്‍പം കൗതുകം നിറയ്ക്കുന്ന ഒരു വിഡിയോയാണ്.
യുട്യൂബ് വ്‌ളോഗര്‍ കൂടിയായ അരുണ്‍ ആണ് വിഡിയോ പങ്കുവെച്ചത്. തമിഴ്‌നാട്ടിലൂടെ ഒരു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. ഇടയ്ക്ക് വെച്ച് പൊലീസ് കൈനീട്ടി വണ്ടി നിര്‍ത്തിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ പിഴ ഈടാക്കാനോ മറ്റ് പരിശോധനകള്‍ക്ക് വേണ്ടിയോ ഒക്കെയാകും പൊലീസ് വണ്ടി നിര്‍ത്തിച്ചത് എന്നായിരിക്കും നമ്മളില്‍ പലരും കരുതാറ്. എന്നാല്‍ ഇവിടെ സംഭവം അങ്ങനെയല്ല. ആ പൊലീസുകാരന്റെ ആവശ്യം അല്‍പം വ്യത്യസ്തമായിരുന്നു.
Read more: ‘ചതുര്‍മുഖ’ത്തിലെ നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍: വിഡിയോ
അതുവഴി കടന്നുപോയ ഒരു സര്‍ക്കാര്‍ ബസിലെ യാത്രക്കാരിയില്‍ നിന്നും ഒരു മരുന്ന് കുപ്പി താഴെ വീണു. അത് തിരികെ എത്തിക്കുക എന്നതായിരുന്നു പൊലിസ് ഉദ്യോഗസ്ഥന്റെ ലക്ഷ്യം. അതിനായാണ് ബൈക്ക് റൈഡറെ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയതും. ബസിന്റെ അടയാളങ്ങള്‍ അടക്കം പറഞ്ഞു നല്‍കിയ പൊലീസ് എങ്ങനെയെങ്കിലും മരുന്ന് പ്രായമായ ആ സ്ത്രീയുടെ കൈകളില്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പൊലീസുകാരന്റെ നിര്‍ദ്ദേശമനുസരിച്ച് അരുണ്‍ ബൈക്കുമായി യാത്ര തുടര്‍ന്നു. അല്‍പം ദൂരെയെത്തിയപ്പോള്‍ ബസ് ശ്രദ്ധയില്‍പ്പെട്ടു. മരുന്ന് കൈമാറുകയും ചെയ്തു. എന്തായാലും പൊലീസുകാരന്റെ നന്മ നിറഞ്ഞ പ്രവൃത്തിയെ പ്രശംസിക്കുന്നവര്‍ ഏറെയാണ്.
Story highlights: Police officer ask help from bike rider