ലൂസിഫര്‍-ന്റെ രണ്ടാം വാര്‍ഷികം; സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

March 28, 2021
Prithviraj Sukumaran shares memory of Lucifer

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഏറ്റവും ഉചിതം. 2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രം കൈയടി നേടി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, സായ് കുമാര്‍, ടൊവിനോ, ഇന്ദ്രജിത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍.

Read more: ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ്; വാതിക്കലെ വെള്ളരിപ്രാവായി കുട്ടി തെന്നല്‍; പിന്നെ അതിഗംഭീര പ്രകടനങ്ങളും

അതേസമയം ലൂസിഫറിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ക്കഥയല്ല. ലൂസിഫറിലെ കഥാപാത്രങ്ങളുടെ പോയ കാലവും ലൂസിഫറിന്റെ തുടര്‍ച്ചയുമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് സൂചന.

Story highlights: Prithviraj Sukumaran shares memory of Lucifer