‘മമ്മൂട്ടി എന്ന നടന്റെ നല്ല മനസ്സുകൊണ്ടാണ് ഈ സിനിമയുണ്ടായത്’: ദ് പ്രീസ്റ്റിനെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ്
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. ഒന്നര വര്‍ഷത്തിനു ശേഷം മെഗാസ്റ്റാര്‍ ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകരും ഏറ്റെടുത്തു ചിത്രത്തെ. ‘മമ്മൂട്ടി എന്ന വലിയ നടന്റെ നല്ല മനസ്സുകൊണ്ടാണ് ദ് പ്രീസ്റ്റ് തിയേറ്ററുകളിലെത്തിയത്’ എന്ന് നിര്‍മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഒടടി പ്ലാറ്റ്ഫോമുകളില്‍ നിന്നും മികച്ച ഓഫറുകള്‍ വന്നിരുന്നെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നത് മമ്മൂട്ടിയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും സംവിധായകന്റെ ആഗ്രഹത്തേയും അദ്ദേഹം മനസ്സിലാക്കിയെന്നും ആന്റോ ജോസഫ് പറഞ്ഞു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്. പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്കാന് തയാറാകുന്ന മമ്മൂട്ടിയുടെ ഹൃദയവിശാലതയെക്കുറിച്ചും ആന്റോ ജോസഫ് ഓര്‍മപ്പെടുത്തി.
Read more: കൈയില്‍ വാക്സിനുമായി നില്ക്കുന്ന മുയല്; ഇത് മധുരത്തിനൊപ്പം പ്രതീക്ഷയും പകരുന്ന ചോക്ലേറ്റുകള്‍
ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ദ് പ്രീസ്റ്റിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമായിരിക്കുകയാണ്.
Story highlights: Producer Anto Joseph about The Priest