എ ആർ റഹ്‌മാൻ ഗാനത്തിന് കവർ വേർഷനുമായി രമ്യ നമ്പീശൻ- വീഡിയോ

അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ.  മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്. ഇപ്പോഴിതാ, എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് രമ്യ നമ്പീശൻ.

പ്രശസ്ത വീണാ വാദക വിദ്വാൻ രാജേഷ് വൈദ്യയും രമ്യ നമ്പീശനൊപ്പം ഈ കവർ ഗാനത്തിലെത്തുന്നു. ‘കാതലൻ’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഒരുക്കിയ ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനമാണ് രാജേഷ് വിദ്വാനും രമ്യ നമ്പീശനും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. വൈരമുത്തുവായിരുന്നു ഗാനത്തിൻ്റെ വരികൾ കുറിച്ചിരിക്കുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നായിരുന്നു ഈ ഗാന ആലപിച്ചിരുന്നത്.സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് മനോഹരമായ കവർ വേർഷൻ.

Read More: ”ഭാരക്കൂടുതലും വിക്കും അലട്ടിയിരുന്ന കൗമാരം’- മനസുതുറന്ന് സമീറ റെഡ്ഢി

അതേസമയം, അഭിനയത്തിനും പാട്ടിനും പുറമെ സംവിധാനത്തിലേക്കും നടി ചുവടുവെച്ചിരുന്നു. ഹ്രസ്വ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനത്തിലേക്ക് എത്തിയത്. അൺഹൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളാണ് വിഷയകമാകുന്നത്. ശ്രിതയാണ് ഈ ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്. 

അടുത്തിടെ മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം നടി സജീവമായിരുന്നു. ‘വൈറസ്’, ‘അഞ്ചാം പാതിരാ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലാണ് രമ്യ എത്തിയത്.

Story highlights- ramya nambeesans kathalan movie cover song