പ്രണയാർദ്രയായി കീർത്തി സുരേഷ്; ശ്രദ്ധനേടി ‘രംഗ് ദേ’യിൽ ശ്വേത മോഹൻ ആലപിച്ച ഗാനം

മാർച്ച് 26 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് കീർത്തി സുരേഷ് നായികയാകുന്ന ‘രംഗ് ദേ’. പാട്ടുകളും ടീസറും ട്രെയിലറുമെല്ലാം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ, കീർത്തിയും നിതിനും അഭിനയിച്ച പ്രണയഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്രീമണിയാണ്. ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത രംഗ് ദേയിൽ ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ പി സി ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്തത്. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്നു. നിതിൻ, കീർത്തി എന്നിവർക്കൊപ്പം പഴയകാല നായിക കൗസല്യ, വെന്നേല കിഷോർ, സുഹാസ്, സത്യം രാജേഷ്, ബ്രഹ്മജി തുടങ്ങിയ അഭിനേതാക്കൾ വേഷമിടുന്നു.

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ്. ഒട്ടേറെ ഭാഷകളിൽ ഇതിനോടകം വേഷമിട്ട കീർത്തിക്ക് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത് തെലുങ്കിലാണ്. മഹാനടി എന്ന ചിത്രത്തിന്റെ വിജയവും അതിലൂടെ തേടിയെത്തിയ ദേശീയ പുരസ്കാരവുമെല്ലാം കീർത്തിയെ തെലുങ്ക് സിനിമാലോകത്ത് കൂടുതൽ പ്രിയങ്കരിയാക്കി. ഒട്ടേറെ ചിത്രങ്ങളിൽ കീർത്തി ഇതിനോടകം വേഷമിട്ടു.

Read More: കെഎസ് ചിത്രയുടെ സ്വരമാധുരിയില്‍ ആസ്വാദകമനംതൊട്ട് ഒരു സുന്ദര ഗാനം: വിഡിയോ

‘ഗുഡ് ലക്ക്’, ‘സഖി’, ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘ആദിപുരുഷ്’, തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.

Story highlights- rangde movie video song