പത്തൊമ്പതാം നൂറ്റാണ്ടിലെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ; ശ്രദ്ധനേടി സിജു വിൽസൺ പങ്കുവെച്ച ചിത്രം
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ എത്തുന്ന ചിത്രത്തിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. സിനിമയിലെ അണിയറപ്രവർത്തകരെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് സിജു വിൽസൺ തന്നെയാണ്. അതേസമയം വേലായുധപ്പണിക്കാരായുള്ള സിജു വിൽസന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നായികയായി വേഷമിടുന്നത് കയാഡു ലോഹർ ആണ്. പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയാണ് കയാഡു ലോഹർ.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരോടൊപ്പം കായംകുളം കൊച്ചുണ്ണിയും, നങ്ങേലിയും ഉൾപ്പെടെ നിരവധി ചരിത്ര പുരുഷന്മാരെ കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം കഥാപാത്രത്തിന് വേണ്ടി കളരിയും ആയോധന മുറകളും കുതരിയോട്ടവുമടക്കം സിജു വിൽസൺ പഠിച്ചിരുന്നു.
Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ
മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരീചൻ, വരയൻ എന്നീ ചിത്രങ്ങളിലാണ് സിജു വിൽസൺ നായകനാകുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ് ‘മാരീചൻ’ സംവിധാനം ചെയ്യുന്നത്. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.
Story Highlights:siju wilson share Pathombatham Noottandu