പര്‍പ്പിള്‍ നിറമുള്ള ആകാശം; സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ആ ചിത്രത്തിന് പിന്നില്‍

March 11, 2021
Sky changes colour as lightning bolt strikes above erupting Mount Sinabung volcano

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയതും കൗതുകം നിറയ്ക്കുന്ന അല്‍പം വ്യത്യസ്തമായ ഒരു ചിത്രമാണ്.

പര്‍പ്പിള്‍ നിറത്തിലുള്ള ആകാശം, താഴെയായി അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന പുക. ഒപ്പം ഒരു ഇടിമിന്നലും ഇതായിരുന്നു ആ ചിത്രം. ചിത്രം ശ്രദ്ധിച്ചവരിലെല്ലാം നിറഞ്ഞ ഒരു ചോദ്യമുണ്ട്? ‘എന്തുകൊണ്ടാണ് ആകാശത്തിന് പര്‍പ്പിള്‍ നിറമായത്’ എന്ന്. ഈ വിചിത്ര നിറത്തിന് പിന്നില്‍ വ്യക്തമായ കാരണവുമുണ്ട്.

Read more: 70-ാം വയസ്സിലും അമ്മയായി; ഇത് ലോകത്തിലെ ഏറ്റവും പ്രായമായ കടല്‍പക്ഷി

ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. അഗ്നപര്‍വത സ്‌ഫോടനത്തിനുശേഷം മിന്നല്‍ ഉണ്ടായപ്പോഴാണ് ആകാശത്തിന് പര്‍പ്പിള്‍ നിറമായത്. കഴിഞ്ഞ ആഴ്ച സുമാത്രയിലെ സിനബങ് അഗ്നിപര്‍വതത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. ഒരു ദിവസംതന്നെ ഏകദേശം 13 സ്‌ഫോടനങ്ങളാണുണ്ടായത്.

സ്‌ഫോടനം നടന്നതോടെ അഗ്നി പര്‍വതത്തിന്റ സമീപ പ്രദേശമെല്ലാം മൂടല്‍മഞ്ഞാലും പൊടിപടലങ്ങളാലും നിറഞ്ഞു. ഇങ്ങനെയുള്ള അന്തരീക്ഷത്തിലുടെ ഇടിമിന്നല്‍ കടന്നുപോയപ്പോഴാണ് ആകാശത്തിന് പര്‍പ്പിള്‍ നിറമായത്.

അതേസമയം 8530 അടിയാണ് സിനബങ് അഗ്നിപര്‍വതത്തിന്റെ ഉയരം. നൂറ്റാണ്ടുകളായി സജീവമല്ലായിരുന്നു ഈ പര്‍വതം. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി പര്‍വതത്തില്‍ ചില സ്‌ഫോടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതുവരെ 25 പേര്‍ സ്‌ഫോടനത്തില്‍ മരണപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ആളപായമില്ല.

Story highlights: Sky changes colour as lightning bolt strikes above erupting Mount Sinabung volcano