സിനിമ സെറ്റല്ല; അമ്പരപ്പിച്ച് മോണോറെയിലിലൂടെ സഞ്ചരിക്കുന്ന ചെറുവാഹനം
മനുഷ്യന്റെ നിർമിതികൾ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് മോണോറെയിലിലൂടെ സഞ്ചരിക്കുന്ന ചെറുവാഹനം. ആദ്യ കാഴ്ചയിൽ സിനിമ സെറ്റായിരിക്കും എന്ന് തോന്നിപ്പിൽക്കുന്ന ഈ വാഹനം ഇസ്രായേലിലാണ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്. സയൻസ് ഫിക്ഷൻ സിനിമകളിലേത് പോലെ തോന്നിപ്പിക്കുന്ന ഈ സംവിധാനം പൊതുഗതാഗത മാർഗത്തിന് ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും. സ്‌കൈട്രാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ആശയത്തിന് പിന്നിൽ യൂണിമോഡൽ എന്ന കമ്പനിയാണ്.
ഒരേ സമയം രണ്ടു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. 20 അടി ഉയരത്തിൽ ഘടിപ്പിച്ച മോണോറെയിലിലൂടെയാണ് ഈ വാഹനങ്ങൾ സഞ്ചരിക്കുക. ഇപ്പോൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾക്കും ട്രാഫിക് ബ്ലോക്കുകൾക്കും ആശ്വാസം നൽകുന്നതിനൊപ്പം വിനോദത്തിനുള്ള സംവിധാനങ്ങളും ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രി ക്യാപസിലാണ് ഈ അതിവേഗ മോണോറെയിൽ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. റോഡുകളോട് ചേർന്നാണ് ഈ മോണോറെയിൽ പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം ഇന്ത്യയിലും മോണോറെയിൽ സംവിധാനം നടപ്പിലാകും എന്നാണ് പ്രതീക്ഷ.
Story Highlights: skytran introduce monorail car project