തലയില്ല, ഓർമ്മയുണ്ട്; പടർന്നുപന്തലിക്കുന്ന വിചിത്രജീവിയെക്കണ്ട് അമ്പരന്ന് ഗവേഷകർ

March 8, 2021
Slime Mold Doesn't Have a Brain, But It Can 'Remember'

തലവാചകം കേട്ട് അത്ഭുതപ്പെടേണ്ട…സംഗതി സത്യമാണ്. ഭൂമിയിലെ ഏറ്റവും വിചിത്രമായ ജീവിവർഗങ്ങളിൽ ഒന്നാണ് തലയും കണ്ണുമില്ലാത്ത പടർന്ന് പന്തലിക്കുന്ന ഫിസാറം പോളിസെഫാലം എന്ന ജീവിവർഗം. മരങ്ങളുടെ വേരുകൾ പോലെ പടർന്ന് നിൽക്കുന്ന ഇവ ഏകകോശ ജീവികളാണ്. എന്നാൽ നാഡീവ്യവസ്ഥ ഇല്ലെങ്കിലും ഇവയ്ക്ക് ഓർമ്മിക്കാനുള്ള കഴിവുണ്ട്. ഇതുതന്നെയാണ് ഗവേഷകരെ അത്ഭുതപ്പെടുന്നുന്നതും.

ഏറെ പ്രത്യേകതകൾ നിറഞ്ഞ ഇവ ജനിക്കുമ്പോൾ ഒരു കോശം മാത്രമേ ഉണ്ടാകുകയുള്ളുവെങ്കിലും പിന്നീട് വളർച്ചാഘട്ടങ്ങളിൽ കോശങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കും. മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് തലയും വായയും ഇല്ലെങ്കിലും ഭക്ഷണം കണ്ടെത്താൻ കഴിയും. ഇതിന് മുൻപ് ഭക്ഷണം ലഭിച്ചിരുന്ന സ്ഥലങ്ങൾ ഓർത്തെടുത്ത് അവിടെ എത്തപ്പെടാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതേസമയം തലച്ചോറും നാഡീവ്യവസ്ഥയും ഇല്ലാത്ത ജീവികൾക്ക് ഓർമ്മശക്തി എങ്ങനെ സാധ്യമാകുന്നു എന്ന കാര്യങ്ങളിൽ ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്.

Read also:വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യങ്ങള്‍ പോലും കൃത്യമായി ഓര്‍ത്തെടുക്കുന്ന കലണ്ടര്‍ മനുഷ്യന്‍

ഭക്ഷണം കണ്ടെത്തിക്കഴിഞ്ഞാൽ ഇവയുടെ ശരീരത്തിൽ നിന്നും ഒരുതരം രാസവസ്തു പുറത്തുവരും. ഇതോടെ ഇവയുടെ കുഴലുകൾക്ക് വലിപ്പം വർധിക്കും. ഇത് ഉപയോഗിച്ച് ഇവയ്ക്ക് ഭക്ഷണം വേഗത്തിൽ വലിച്ചെടുക്കാൻ സാധിക്കും. ഇതിന് പുറമെ ഈ രാസവസ്തു ഉപയോഗിച്ച് ഭക്ഷണം ലഭ്യമാകുന്ന സ്ഥലങ്ങളും ഇവയ്ക്ക് കണ്ടെത്താൻ സാധ്യമാകും. ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈനാമിക്സ് ആൻഡ് സെൽഫ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തിവരുന്നത്.

Story Highlights:Slime Mold Doesn’t Have a Brain, But It Can ‘Remember’