പർവ്വതങ്ങൾക്ക് മുകളിലൂടെ ഒഴുകിനടക്കുന്ന മേഘങ്ങൾ; അതിമനോഹര കാഴ്ചകളും നിഗൂഢതകളും ഒളിപ്പിച്ച് ഒരു ദ്വീപ്
പ്രകൃതി ഒരുക്കുന്ന അതിഗംഭീരമായ പല കാഴ്ചകളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് ലോർഡ് ഹോവേ ദ്വീപ്. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ഈ കുഞ്ഞൻ ദ്വീപ്. വെറും പതിനൊന്ന് കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതുയുമാണ് ഈ ദ്വീപിനുള്ളത്. ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കാത്ത രീതിയിലുള്ള സസ്യങ്ങളും ജീവികളുമൊക്കെ കാണുന്ന ഇടം കൂടിയാണ് ഇത്.
പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കുഞ്ഞൻ ദ്വീപിൽ മഴക്കാടുകളും അപൂർവ്വങ്ങളായ സസ്യങ്ങളും മൃഗങ്ങളുമൊക്കെയുണ്ട്. ഈ കുഞ്ഞൻ ദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ കാണപ്പെടുന്ന പർവ്വതങ്ങളാണ്. ഏകദേശം 875 കിലോമീറ്റർ നീളമുള്ള പർവ്വതങ്ങളാണ് ഇവിടെ ഉള്ളത്. ഇവിടെ നിന്നും പർവ്വതങ്ങൾക്ക് മുകളിലായി ഒഴുകി നടക്കുന്ന മേഘങ്ങളെയും കാണാം. ദ്വീപിന് ചുറ്റിലായി നിലനിൽക്കുന്ന സമുദ്രമാണ് ഈ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നത്.
Read also:തിളച്ചുമറിയുന്ന ലാവ തടാകം മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതി
സമുദ്രത്തിൽ നിന്നും മുകളിലേക്ക് വരുന്ന നീരാവിയാണ് ഈ സുന്ദരമായ കാഴ്ചകൾക്ക് കാരണം. നീരാവിയുടെ ഫലമായി ആകാശത്ത് കൂടി ഒഴുകി നടക്കുന്ന മേഘങ്ങൾ വളരെ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈ പ്രതിഭാസത്തിന്റെ ഫലമായി വ്യത്യസ്തമായ ചെടികളും സസ്യങ്ങളും ഇവിടെ ഉണ്ടാകുന്നു. ഇവിടെ കാണപ്പെടുന്ന ഈ ചെടികൾ ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ സാധിക്കില്ല എന്നാണ് ഗവേഷകരും പറയുന്നത്.
Story highlights; small and beautiful island